
സൂപ്പര്‍താരം പ്രഭാസും രാജമൗലിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥകൂടി ചേര്‍ത്ത് വായിച്ചാലേ ബാഹുബലിയുടെ വിജയം പൂര്‍ണ്ണമാകൂ. ഒരു യുദ്ധ കഥയില്‍ നായകനായി അഭിനയിക്കണം എന്നുള്ളത് പ്രഭാസിന്റെ സ്വപ്നമായിരുന്നുവെന്ന് രാജമൗലി പങ്കുവെയ്ക്കുന്നു. ബാഹുബലി സിനിമ ചെയ്യാന്‍ അവനെ സമീപിച്ചപ്പോള്‍ നീ ഒന്നര വര്‍ഷം സിനിമയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ഞാനവനോട് പറഞ്ഞിരുന്നു അവന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ബാഹുബലി പറയാന്‍ ഒന്നര വര്‍ഷം മതിയാകാതെ വരുമെന്ന് മറുപടി നല്‍കി മറ്റുള്ള വേഷങ്ങള്‍ ഉപേക്ഷിച്ച് ബാഹുബലിക്കൊപ്പം നിന്ന അവനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജമൗലി വ്യക്തമാക്കി.
Post Your Comments