‘ബാഹുബലി 2’ വിലൂടെ സൂപ്പര്‍ ഹീറോയായ പ്രഭാസിന്റെ അടുത്ത ചിത്രമായ ‘സഹോ’ ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ചിത്രത്തില്‍ നായികയെ ലഭിക്കാതിരുന്നതാണ് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചിത്രത്തിലേക്ക് ഒരു ബോളിവുഡ് നടിയെ പരിഗണിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. എന്നാല്‍ നടിമാര്‍ ഓരോരുത്തരും ഉയര്‍ന്ന പ്രതിഫലം ചോദിക്കുന്നതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ബോളിവുഡ് നടി ശ്രദ്ധാകപൂറിനെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ആദ്യം സമീപിച്ചത് .എട്ടുകോടിയോളം പ്രതിഫലം ചോദിച്ചതിനാല്‍ ശ്രദ്ധയെ ഒഴിവാക്കുകയായിരുന്നു. ഒരു തെലുങ്ക് നടിയെ സംബന്ധിച്ച് എട്ടു കോടി രൂപ വളരെ വലിയ പ്രതിഫലമാണെന്നതിനാലാണ് നടിയെ ഒഴിവാക്കിയത്. എസ് ധോണി ചിത്രത്തിലൂടെ ശ്രദ്ധേയായ ദിഷ പട്ടാണിയെയും അണിയറക്കാര്‍ സമീപിച്ചു. എന്നാല്‍ ഒരു പുതിയ താരമെന്ന നിലയില്‍ ദിഷ ചോദിച്ച തുക സഹോയുടെ അണിയറ ടീമിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലായിരുന്നു. കത്രീന കൈഫിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments