Uncategorized

‘ജാഡ സ്റ്റാര്‍’ എന്ന പ്രേക്ഷകരുടെ പരിഹാസത്തിന് മറുപടിയുമായി ടോവിനോ

ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് ടോവിനോ തോമസ്‌. ‘എന്ന് നിന്‍റെ മോയ്തീനി’ലൂടെ ശ്രദ്ധ നേടിയ ടോവിനോ ഇന്ന് മുന്‍നിര നായക നിരയിലെ ശ്രദ്ധിക്കപ്പെട്ട താരമാണ്. അഹങ്കാരിയായ താരമാണ് ടോവിനോയെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കിടയിലുണ്ട്.തന്‍റെ ആരാധകരോട് ജാഡയോടെയാണ് താരം പെരുമാറുന്നതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മലയാള സിനിമയില്‍ ഉദിച്ചു വരുന്ന താരോദയം എന്ന നിലയില്‍ ടോവിനോയ്ക്ക് ഇത്തരം വിമര്‍ശനങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നുള്ളത് തീര്‍ച്ചയാണ്. അതിനെതിരെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് താരം.

ടോവിനോ തോമസിന്‍റെ വാക്കുകളിലേക്ക്
എന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്കോ എന്നോട് ഒരു തവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്കോ അറിയാം ഞാന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ലെന്ന്. ഇന്നൊരു അഭിമുഖം നല്‍കുമ്പോള്‍ അതില്‍ വലിയ അപകടമുണ്ട്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഞാന്‍ പറഞ്ഞ കാര്യത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്തു നല്‍കിയാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുഴുവന്‍ മാറിയേക്കാം. നമ്മള്‍ പറയുന്നതും ആളുകള്‍ മനസ്സിലാക്കുന്നതും രണ്ടു രീതിയിലാകും. കുറച്ചുകാലം കഴിയുമ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ക്കു മാറ്റം വരുമെന്നു കരുതാം.

shortlink

Related Articles

Post Your Comments


Back to top button