CinemaGeneralNEWS

‘എന്നെ കൊല്ലാന്‍ ശ്രമിച്ച താങ്കളോട് എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചല്ലോ’ മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

രാമന്‍റെ ഏദന്‍ തോട്ടത്തിലൂടെ റൊമാന്‍റിക് വേഷം അണിഞ്ഞുകൊണ്ട് കുഞ്ചാക്കോ പഴയ കാമുക വേഷത്തിലേക്ക് തിരിച്ചെത്തുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച രമേശ്‌ പിഷാരടിയുടെ കമന്റിനു മറുപടി നല്‍കിയ കുഞ്ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു ടിവി അഭിമുഖത്തില്‍ പിഷാരടി പങ്കുവെച്ചതിങ്ങനെ

അനിയത്തി പ്രാവിലൂടെ വന്നു കുഞ്ചാക്കോ പെണ്‍കുട്ടികളുടെയെല്ലാം മനസ്സില്‍ കയറിയപ്പോള്‍ അസൂയമൂത്ത് ഒറ്റയടിയ്ക്ക് കൊന്നാലോ എന്നാലോചിച്ചതാ .

ഇതിനു മറുപടിയായി കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു

എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം….
അത് കൂടുതൽ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച “രാമന്റെ ഏദൻതോട്ടം ” പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളിൽ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…..??
സന്തോഷം ,വർമാജി എന്ന പിഷാരടി

shortlink

Post Your Comments


Back to top button