CinemaNEWS

അവര്‍ക്കൊപ്പം ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു; ബി ഉണ്ണികൃഷ്ണന്‍ പങ്കുവെയ്ക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ നായികായി എത്തുന്ന ചിത്രം മലയാളത്തിലെ ബിഗ്‌ ബാഡ്ജറ്റ് പ്രോജക്റ്റുകളില്‍ ഒന്നാണ്. ചെന്നൈയിലാണ് ചിത്രത്തിന്‍റെ മൂന്നാംഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ രണ്ടു ഷെഡ്യൂളുകൾ തിരുവനന്തപുരത്തും വാഗമണ്ണിലുമാണ് ചിത്രീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button