സ്വാഭാവിക അഭിനയത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട രജീഷ വിജയന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരാള്‍ അല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ടെന്നും താരം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ മാറുന്നു. ഇതിനോട് തനിക്ക് താത്പര്യമില്ലെന്നും രജീഷ പറയുന്നു. പലയിടങ്ങളിലെ ആളുകളുമായി സൗഹൃദത്തിലാകാന്‍ സോഷ്യല്‍ മീഡിയയിലൂടെ സാധിക്കും പക്ഷേ ഒരാളെ നമുക്ക് നേരിട്ട് കാണാതെ അയാളെ വിലയിരുത്താന്‍ കഴിയില്ല. ചാറ്റിലും മറ്റുമുള്ള അയാളുടെ പെരുമാറ്റ രീതി ജനുവിന്‍ ആണെന്ന് എങ്ങനെ മനസിലാക്കും? അതുകൊണ്ട് സോഷ്യല്‍മീഡിയകളില്‍ പകല്‍ മാന്യന്മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ടെന്നാണ് തന്‍റെ അഭിപ്രായം. ഒരു സ്ത്രീക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോയെന്നാണ്. അങ്ങനെയുള്ള കള്‍ച്ചറിനോട് തനിക്ക് താല്‍പ്പര്യമില്ലയെന്നും രജീഷ പറയുന്നു.
പിന്നെ മറ്റൊന്ന് സോഷ്യല്‍മീഡിയ ഇപ്പോള്‍ പലര്‍ക്കും അഡിക്ഷന്‍ പോലെയാണ്. ഏതുസമയവും അവര്‍ ഫോണിലായിരിക്കും. ഒരു പുസ്തകം വായിക്കാനോ, ആസ്വദിച്ച് ഫുഡ് കഴിക്കാനോ, സിനിമ കാണാനോ സാധിക്കില്ല. വാട്സ്സാപ്പ് വേണ്ടെന്നുവച്ചാല്‍ രണ്ടാഴ്ച എല്ലാവര്‍ക്കും പ്രയാസമായിരിക്കും. എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ അതിലാണല്ലോ? എന്നാല്‍ അതു കഴിഞ്ഞാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചറിയണമെന്നും താരം പറയുന്നു.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് രജീഷ സംസ്ഥാന പുരസ്കാരം നേടിയത്.
Post Your Comments