ബോളിവുഡ് താരം സല്മാന് ഖാന്റെ ബോഡിഗാര്‍ഡ് ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. എവിടെ പോയാലും സൽമാന്റെ നിഴൽ പോലെ കാണുന്ന ആജാനബാഹുവായ ഷേര ബിടൌണില്‍ ചര്‍ച്ചയായത് സംഗീത ഷോയ്ക്കായി ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍ എത്തിയപ്പോഴാണ്. അതിനു കാരണം ഷേര ആയിരുന്നു ബീബരിന്റെ സുരക്ഷ ഒരുക്കിയത്.
ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച ഷേരയുടെ ശമ്പളമാണ്. പ്രതിവര്‍ഷം രണ്ടുകോടി രൂപയാണ് ഷേരയ്ക്ക് സല്മാന് നല്‍കുന്നത്. ഗുരീത് സിംഗ് ജോളി എന്നാണ് ഷേരയുടെ യഥാര്‍ത്ഥ പേര്. 20 വര്‍ഷമായി സല്‍മാനൊപ്പമുള്ള ഷേര ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഷേരയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സല്മാന് ഷേരയുടെ മകൻ ടൈഗറുമായും സൽമാന് നല്ല ബന്ധമാണ്. ടൈഗറിനെ സിനിമാസംവിധായകനാക്കുകയാണ് സല്ലുവിന്റെ ആഗ്രഹം. സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ടൈഗർ.
Post Your Comments