
സീരിയലില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച നടിയും കോമഡിതാരവുമാണ് മഞ്ജു പിള്ള. സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മഞ്ജു പിള്ള ഒരു സീരിയല്‍ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുന്നു. ഉയരം കൂടുംതോറും പേടിയും താഴേക്ക് ചാടണമെന്ന ചിന്തയും തനിക്ക് കൂടുതലാണെന്ന് മഞ്ജു പറയുന്നു.
സംഭവമിങ്ങനെ… വനിതാദിനം ആഘോഷിക്കാന്‍ വേണ്ടി തെങ്ങില്‍ കയറുന്നതാണ് സീന്‍. ഉയരം കൂടുന്തോറും തനിക്ക് പേടിയാണ്. മാത്രമല്ല, താഴോട്ട് ചാടാനും തോന്നും. സംവിധായകന്‍ ഷൂട്ടിങ്ങില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ടെന്നു പറഞ്ഞു. തെങ്ങില്‍ കയറണമെന്ന് പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ടാണ് താന്‍ കയറിയത്. ചെറിയൊരു ഹൈറ്റില്‍ കയറിയപ്പോള്‍ത്തന്നെ നിലവിളിച്ചുവെന്നും പേടികാരണം താഴെ വലവിരിക്കാന്‍ പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടെന്നു സംവിധായകന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ രണ്ടുകൈയും തെങ്ങില്‍ കെട്ടിയിടാന്‍ താന്‍ പറഞ്ഞു. അതും ആരും കേട്ടില്ല. ഒന്നും സംഭവിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ പേടി കാരണം താന്‍ നിലവിളിച്ചു. ആ നിലവിളി അതേരീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു, സംവിധായകന്‍. അതുകൊണ്ട് അഭിനയിക്കേണ്ടിവന്നില്ലയെന്നു മഞ്ജു പറയുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴാണ് പ്രശ്‌നം. താഴോട്ടുനോക്കിയപ്പോള്‍ ഇറങ്ങാനൊരു പേടി. ഒടുവില്‍ ക്രെയിന്‍ കൊണ്ടുവന്നാണ് താഴേക്കിറക്കിയത്.
Post Your Comments