പ്രശസ്ത സംവിധായകന് ഭരതന് കുഞ്ചന്‍ നമ്പ്യാര്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ചിത്രം സഫലമായില്ല. ചിത്രത്തില്‍ നായകനായി മോഹന്‍ലാലിനെയാണ് ഭരതന് തീരുമാനിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആ വേഷത്തിന് ചേരില്ലായെന്നു പ്രശസ്ത സാഹിത്യകാരന് തകഴി അഭിപ്രായപ്പെട്ടിരുന്നു.
മോഹന്‍ലാലിനു ശേഷം ഭരതന് ജയറാമിനെയാണ് കുഞ്ചന്‍ നമ്പ്യാരായി പരിഗണിച്ചത്. ഓരോ സീനുകളിലും ജയറാമിനെ വച്ച് ഭരതന് ഷൂട്ടിംഗ് സീനുകള്‍ വരച്ചിരുന്നു. അങ്ങനെ വരച്ച ചിത്രങ്ങള്‍ പിന്നീട് കെപിസി ലളിത തനിക്കു തന്നുവെന്നും ഇപ്പോഴും താനത് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ജയറാം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മിഴാവ് കൊട്ടുന്ന പല തരത്തിലുള്ള ചിത്രങ്ങൾ അതിലുണ്ട്. കുഞ്ചൻനമ്പ്യാരുടെ മരണം ആയിരക്കണക്കിന് മിഴാവുകളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഭരതന് അഭിനയിച്ചു കാണിച്ചിട്ടുണ്ടെന്നും ആ ചിത്രം വന്നിരുന്നുവെങ്കില്‍ തന്റെയും ഭരതന്റെയും കരിയറില്‍ എന്നും ഓര്‍ത്ത് വയ്ക്കാവുന്ന ചിത്രമാകുമായിരുന്നുവെന്നും ജയറാം പറഞ്ഞു.
Post Your Comments