
ജയറാം- പാര്‍വതി ദമ്പതിമാരുടെ മകള്‍ മാളവിക സിനിമയിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യാമങ്ങളില് നിറയുന്നു. സാരിയുടുത്ത് നില്ക്കുന്ന മാളവികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതോടുകൂടി മാളവികയും സിനിമയിലേക്ക് എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നുത്തുടങ്ങി. ഇതിനെ കുറിച്ച് ജയറാം പറയുന്നതിങ്ങനെ…
മാളവികയുടെ ഈ ചിത്രം കണ്ട് ഒരുപാട് പേർ തന്നോടും സംശയം പ്രകടിപ്പിച്ചു. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ആരോ എടുത്ത ചിത്രമാണിത്. സിനിമയിലേക്ക് ഇത് വരെ ക്ഷണം ഒന്നും വന്നിട്ടില്ല. കൂടാതെ അഭിനയത്തില്‍ യാതൊരു താൽപര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നും ജയറാം പറയുന്നു.
ബിരുദം പൂര്‍ത്തിയാക്കിയ മാളവിക വിദേശപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
Post Your Comments