
താരങ്ങളോട് എന്നും ആരാധകര്‍ക്ക് അമിതവും ചിലപ്പോള്‍ അന്ധമാകുന്ന ആരാധനയാണ്. മലയാളികളെക്കാള്‍ തമിഴര്‍ താര ആരാധനയില്‍ എന്നും മുന്നിലാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തമിഴ് നാട്ടിലെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു അവരുടെ ദൈവ തുല്യമായ നടനെ ഒരു നോക്ക് കാണാന്‍. കഴിഞ്ഞ ദിവസം ഫാന്സ്കാരുടെ ഒരു സമ്മേളനം വയ്ക്കുകയും ആരാധകരെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനും രജനി തയ്യാറായപ്പോള്‍ അവസാനിച്ചത് ഈ കാത്തിരിപ്പാണ്. എന്നാല്‍ എന്നാല്‍ ഇത്രയും കാലം കാത്തിരിക്കാന്‍ ക്ഷമയില്ലാതെ തലൈവരെ കാണാനും ചിത്രമെടുക്കാനും ലക്ഷങ്ങള്‍ മുടക്കിയ ഒരാളുണ്ട്. ശ്രീനിവാസന് ജയശീലന്‍ എന്ന് പേരുള്ള ആരാധകന്.
ചെന്നൈ സ്വദേശിയാണ് ജയശീലന്‍. തലൈവരുടെ കടുത്ത ആരാധകനായ ജയശീലന്‍ നാട്ടില്‍ വച്ച് രജനിയെ ഒരു നോക്ക് കാണാനും സംസാരിക്കാനും വളരെയധികം ശ്രമങ്ങള്‍ നടത്തി. എന്നാല്‍ കടുത്ത സുരക്ഷാ സന്നാഹങ്ങള്‍ ഇഷ്ടതാരത്തെ ഒരുനോക്ക് കാണുക എന്നാ ആഗ്രഹത്തെ വിലക്കി. ചെന്നൈയില്‍ വച്ച് ഒരിക്കലും രജനിയുമായി കൂടികാഴ്ച നടക്കാന്സാധ്യതയില്ലെന്ന് തോന്നിയ ജയശീലന്‍ മറ്റുള്ളവര്‍ക്ക് ഭ്രാന്തമാണെന്ന് ഒരു പക്ഷേ തോന്നുന്ന വ്യത്യസ്തമായൊരു വഴിയാണ് തിരഞ്ഞെടുത്തത്.
രജനിയുടെ ലിംഗ എന്നാ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഹോങ്കോങ്ങില്‍ ഷൂട്ട് ചെയ്തിരുന്നു. ചിത്രീകരണത്തിനായി 2014 ല്‍ രജനി ഹോങ്കോങ്ങിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ ജയശീലന്‍ രജനി യാത്ര ചെയ്യുന്ന അതേ വിമാനത്തില്‍ കുടുംബ സമേതം ടിക്കറ്റ് എടുത്തു. ഒന്നരലക്ഷം രൂപയാണ് ജയശീലന്‍ യാത്രക്കായി മുടക്കിയത്. അതിനെക്കുറിച്ച് ജയശീലന്‍ പറയുന്നതിങ്ങനെ..
”പണം എനിക്ക് പ്രശ്നമേ അല്ലായിരുന്നു. രജനി സാര്‍ എനിക്ക് ദൈവമാണ്. ഒരേ വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ തലൈവര്‍ ശ്വസിക്കുന്ന അതേ വായുവും ശ്വസിക്കാം. വേറെ എന്തു സന്തോഷമാണ് എനിക്ക് വേണ്ടത്” .
ഹോങ്കോങിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്ത ജയശീലനും കുടുംബവും രജനികാന്ത് താമസിക്കുന്ന അതേ ഹോട്ടലില്‍ തന്നെ മുറിയെടുക്കുകയും അവിടെ വച്ച് അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ അവാസരം ലഭിക്കുകയ്യും ചെയ്തതില്‍ ആത്മസംതൃപ്തിയിലാണ് ജയശീലന്‍. കൂടിക്കാഴ്ച്ചയ്ക്കിടയില്‍ ഭാര്യയുടെ കയ്യിലെ സണ്ഗ്ലാസ്സില് സിനിമകളില്‍ കാണിക്കുന്നത് പോലെ അഭ്യാസം കാട്ടി തരുകയും ജാഡകള്‍ ഒന്നുമില്ലാതെ വളരെ വിനയത്തോടെ പ്പെരുമാരുകയും ചെയ്യുന്ന അദ്ദേഹം തനിക്ക് ദൈവമാണെന്നും ജയാശീലന് പറയുന്നു.
രജനികാന്ത് വച്ചതിന് ശേഷം ആ സണ്‍ഗ്ലാസ് ഇതുവരെ ആര്‍ക്കും തൊടന്‍ പോലും നല്‍കിയിട്ടില്ല താനെന്നും ഇന്നും നിധിപോലെ അത് കാത്ത് സൂക്ഷിക്കുന്നുവെന്നും ജയശീലന്‍ പറയുന്നു.
Post Your Comments