
മലയാളത്തിലും തമിഴിലും ശക്തമായ ഒരുപിടി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് രമ്യ കൃഷ്ണന്. ബാഹുബലിയിലെ ശിവഗാമിയെ അവതരിപ്പിച്ച രമ്യയുടെ കരിയറിലെ മികച്ച മറ്റൊരു കഥാപാത്രമാണ് നീലാംബരി. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പടയപ്പയെന്ന ചിത്രത്തിലെ വില്ലത്തിയാണ് നീലാംബരി.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പേടിപ്പിച്ചിരുന്നുവെന്ന് രമ്യ വെളിപ്പെടുത്തുന്നു. തമിഴര്‍ ദൈവത്തിനു തുല്യമായി കാണുന്ന രജനികാന്തിനു നേരെ ഒരു സ്ത്രീ പരിഹാസത്തോടെ സംസാരിക്കുന്നത് അംഗീകരിക്കില്ലെന്നും അതിനാല്‍ ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഉടന്‍ ചെന്നൈ വിട്ടു മറ്റെവിടെയെങ്കിലും പോകണമെന്നും അവര്‍ ഉപദേശിച്ചതായി രമ്യ പറയുന്നു.
പടയപ്പ റിലീസ് ചെയ്ത സമയം വളരെ അധികം ടെന്‍ഷന്‍ അനുഭവിച്ചിരുന്നുവെന്നും ചിത്രം കാണാന്‍ എത്തിയ ആരാധകര്‍ തിയേറ്ററില്‍ തന്റെ മുഖം വരുമ്പോള്‍ ചെരുപ്പ് ഊരി എറിയുമായിരുന്നുവെന്നും രാമയ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ഒരു ആഴ്ച കാഴിഞ്ഞ ശേഷമാണ് തിയേറ്റര്‍ ശാന്തമായതെന്നും പ്രേക്ഷകര്‍ തന്നെ അംഗീകരിച്ചതെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.
Post Your Comments