പകരം വയ്ക്കാന്‍ ഇല്ലാത്ത അഭിനയ സാമ്രാട്ട് മലയാളത്തിന്റെ പ്രിയ ഹാസ്യ രാജാവ് ജഗതി ശ്രീകുമാര്‍ വാഹനാപകടം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ്. ജഗതിയുടെ തിരിച്ചുവരവിനായി സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജഗതിയെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവുമായി മകള്‍ പാര്‍വതി രംഗത്ത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി അച്ഛന്റെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി യാത്രതിരിച്ചപ്പോയാണ് അപകടം സംഭവിച്ചത്. അതിനെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ജഗതി ആരോഗ്യാവസ്ഥയിലേക്ക് മാറിവരുന്നതേയുള്ളൂ.
ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രതികരിക്കുന്ന സ്വഭാവമാണ് അച്ഛന്റേതെന്നും അത്തരം സ്വഭാവം കാരണം പല സുഹൃത്തുക്കളും അച്ഛനില്‍ നിന്നും അകന്നു പോയെന്നും പാര്‍വതി പറയുന്നു. ഇഷ്ടമില്ലാത്തത് കണ്ടാല്‍ പ്രതികരിക്കുകയും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുകയും ചെയ്യുന്ന പ്രകൃതമാണ് ജഗതിയുടെതെന്നും മകള്‍ പറഞ്ഞു.
എന്നാല്‍ വളരെകുറച്ചു സാമൂഹിക സാംസ്കാരിക സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ ഇപ്പോഴും അച്ഛന്റെ കാര്യങ്ങള്‍ തിരക്കുന്നുണ്ടെന്നും അവര്‍ക്ക് അച്ഛനെ ഈ അവസ്ഥയില്‍ കാണാന്‍ വയ്യാത്തതിനാലാവും കാണാന്‍ വരാത്തതെന്നും പാര്‍വതി അഭിപ്രായപ്പെടുന്നു. ആത്മാര്‍ത്ഥ സുഹൃത്ത് ഇത്തരമൊരു അവസ്ഥയില്‍ കഴിയുമ്പോള്‍ പലര്‍ക്കും അത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല.
Post Your Comments