
മലയാളത്തില്‍ അതിഥിതാരമായാലും മുഖ്യ വേഷത്തിലായാലും മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരമാണ് ലെന. ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. വലിയൊരു ചില്ല് കഷ്ണം കൂസലില്ലാതെ കടിച്ചു തിന്നുകയാണ് ലെന.
‘ദ് ആർട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞാണ് ലെന ചില്ലു തിന്നുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ‘ടൈഗർ ബിസ്ക്കറ്റുപോലെയാണ് ലെന ചില്ലു കഴിക്കുന്നതെന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലയെന്നും ഭയങ്കരമായി പോയെന്നും ആരാധകർ പറയുന്നുണ്ട്. എന്നാല്‍ ചിലര്‍ ചില്ലല്ല ലെന കഴിക്കുന്നതെന്നും ഐസ് കഷ്ണമാണെന്നും വാദിക്കുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു
Post Your Comments