BollywoodCinemaGeneralIndian CinemaNEWS

രാജമൗലിക്കു മുന്‍പില്‍ മുട്ടുമടക്കി കമാല്‍ ആര്‍ ഖാന്‍!

കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും മലയാളികള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്ന ഒരാളാണ് കമാല്‍ ആര്‍ ഖാന്‍. മോഹന്‍ലാലിനെ കോമാളിയും ജോക്കറുമെന്നെല്ലാം വിളിച്ചു അധിക്ഷേപിച്ച കെആര്‍കെ ഇപ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുന്നത് ബാഹുബലിയുടെ നിരൂപണത്തിലൂടെയാണ്. ചിത്രത്തെ കുറിച്ച് മോശമായി എഴുതിയ കെആര്‍കെ ഇപ്പോള്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്.

ആ സിനിമ തനിക്ക് ഇഷ്‍ടപ്പെട്ടില്ലെന്നും എന്നാല്‍ ആളുകള്‍ ചിത്രത്തെ ഏറ്റെടുത്തെന്നും കെആര്‍കെ ട്വീറ്റ് ചെയ്‍തു. ബാഹുബലി സിനിമയുടെ നിരൂപണം മോശമായി എഴുതിയതില്‍ ക്ഷമ ചോദിക്കുന്നതായി കെആര്‍കെ ട്വിറ്ററില്‍ പറഞ്ഞു.

ചിത്രത്തില്‍ മുഴുവൻ അശ്ലീലമാണെന്നായിരുന്നു കെആര്‍കെ ആദ്യം ട്വീറ്റ് ചെയ്‍തത്. താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നുമായിരുന്നു കെആര്‍കെ ട്വിറ്ററില്‍ പറഞ്ഞത്. ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി രണ്ട് എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നുമായിരുന്നു ആദ്യം ട്വീറ്റ് ചെയ്‍തത്. എന്നാല്‍ ചിത്രം വന്‍ പ്രേക്ഷക പ്രീതി നേടി ചരിത്രമായി മാറിയപ്പോള്‍ ക്ഷമ പറയുകയാണ്‌ കെആര്‍കെ.

1000 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായി മാറിയ ബാഹുബലി തീയേറ്ററില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ച് പ്രദര്‍ശനം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button