സിനിമാ മേഖലയില്‍ ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. ഒന്നിലധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ പറയേണ്ടതുമില്ല. ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയിരിക്കുകയാണ് ബാഹുബലി.
ബാഹുബലി ചര്ച്ചയോടൊപ്പം കോളിവുഡിലെ മറ്റൊരു ചര്‍ച്ചയാണ് അനുഷ്കയുടെ വിവാഹം. ചിത്രത്തില്‍ ദേവസേനയായി എത്തിയ അനുഷ്കയും പ്രഭാസും തമ്മില്‍ പ്രണയമാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ വന്നു. താരത്തിന്‍റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത ലഭിച്ചതെന്നു മാധ്യമങ്ങള്‍ കൊടുക്കുന്നു.
വ്യാജ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അനുഷ്ക അല്പം ദേഷ്യത്തില്‍ ആയിരുന്നു. എന്നാല്‍ തന്‍റെ പേഴ്സണൽ അസിസ്റ്റന്റ് തന്നെയാണ് മാധ്യമങ്ങൾക്കായി വാർത്ത ചോർത്തിക്കൊടുക്കുന്നതെന്ന് തിരിച്ചറിഞ്ഞ നടി ഉടന്‍ തന്നെ അയാളെ പിരിച്ചു വിടുകയായിരുന്നു.
Post Your Comments