CinemaGeneralIndian CinemaNEWS

ഉണ്ണി മുകുന്ദന്‍റെ വ്യാജന്‍ അറസ്റ്റില്‍

മലയാളത്തില്‍ ശ്രദ്ധേയനായ യുവ താരമാണ് ഉണ്ണി മുകുന്ദന്‍. യുവ ആരാധകര്‍ ഏറെയുള്ള ഈ താരത്തിനു സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പണി കിട്ടിയിരിക്കുകയാണ്. താരത്തിന്‍റെ പേരില്‍ തുടങ്ങിയ പേരില്‍ തുടങ്ങിയ വ്യാജ പേജിലൂടെയാണ് ഇത്തവണ പണി കിട്ടിയിട്ടുള്ളത്.

സംഭവമിങ്ങനെ.. ആരാധികമാര്‍ നിരന്തരം താരങ്ങളോട് സംവദിക്കുന്ന സംവിധാനമാണ് സോഷ്യല്‍ മീഡിയ. യുവ ആരാധികമാര്‍ കൂടുതലുള്ള ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയതിന് ശേഷം പെണ്‍കുട്ടിയോട് സോഷ്യല്‍ മീഡിയയിലൂടെ ചാറ്റിംഗ് നടത്തുകയായിരുന്നു യുവാവ്. വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയതിന് ശേഷം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

യാഥാര്‍ത്ഥ താരമാണെന്ന് വിചാരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരിചയമായ പെണ്‍കുട്ടി താരത്തോട് സിനിമാ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു. ആദ്യമൊക്കെ വളരെ മാന്യമായാണ് ചാറ്റ് ചെയ്തിരുന്നത്. സിനിമകളെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ മറുപടിയായിരുന്നു പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ സംശയത്തിന് ഇടയൊന്നും തോന്നിയില്ല. തുടക്കത്തിലെ ഭാഷയായിരുന്നില്ല പിന്നീടുള്ള ചാറ്റില്‍ കണ്ടത്. അപ്പോഴാണ് പെണ്‍കുട്ടിക്ക് സംശയം തോന്നിത്തുടങ്ങിയതും.

ചാറ്റ് ചെയ്തത് വ്യാജ പ്രൊഫൈലിലൂടെയാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന് പെണ്‍കുട്ടി പരാതി നല്‍കി. അതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

യഥാര്‍ത്ഥ താരത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു കാര്യങ്ങള്‍ പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. ധാരാളം വ്യാജ പ്രൊഫൈലുകള്‍ ത്താന്റെ പേരില്‍ ഉണ്ടെന്നും യഥാര്‍ത്ഥ പ്രൊഫൈല്‍ തനിക്കുണ്ടെന്നും അതല്ല കൂടുതല്‍ പേരും വ്യാജനെയാണ് ഫോളോ ചെയ്യുന്നതെന്നും നിരവധി പരാതികള്‍ താന്‍ ഇതിനെക്കുറിച്ച്‌ അറിയുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button