CinemaKollywoodNEWS

ഈ നടൻ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കട്ടെ; മലയാളത്തിന്‍റെ യുവതാരത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

മലയാളത്തിലേത് പോലെ തന്നെ തമിഴിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ച് ആരാധകരെ സൃഷ്ടിക്കുകയാണ് ഫഹദ് ഫാസില്‍. ത്യാഗരാജന്‍ കുമാരരാജയുടെ പുതിയ ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്. പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.

fah

ഫഹദ് ഫാസിലിനെക്കുറിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ വാക്കുകളിലേക്ക്

ഫഹദിനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. 20 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂളില്‍ അദ്ദേഹവുമൊത്തുള്ള ചിത്രീകരണം ഞാന്‍ ഏറെ ആസ്വദിച്ചു.ഫഹദ് ഒരു അസാധ്യ നടനാണ്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു തന്റെ അഭിനയ മുഹൂർത്തങ്ങളിലൂടെ ഈ നടൻ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കട്ടെ-ത്യാഗരാജന്‍ കുമാരരാജ

shortlink

Related Articles

Post Your Comments


Back to top button