‘ബാഹുബലി’ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയതിനുള്ള പ്രധാന കാരണം ചിത്രത്തില്‍ അഭിനയിച്ച ഓരോ ആര്‍ട്ടിസ്റ്റുകളുടെയും ആത്മ സമര്‍പ്പണമാണ്. ചിത്രത്തിന് വേണ്ടി അഞ്ചു വര്‍ഷം നീക്കിവെച്ചാണ് സൂപ്പര്‍താരം പ്രഭാസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അവതരിച്ചത്. സിനിമയുടെ ഭാഗമായി കോടികണക്കിനു രൂപയുടെ പരസ്യമാണ് പ്രഭാസ് വേണ്ടെന്നുവെച്ചത്. ഫിറ്റ്നസ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍,ഷൂസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ പരസ്യത്തിലേക്ക് പ്രഭാസ് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ബാഹുബലിയിലെ വീരനായകന് അതിനൊന്നും തയ്യാറായില്ല. ഏകദേശം ഇരുപത് കോടിയോളം രൂപയാണ് പരസ്യ ഇനത്തില്‍ പ്രഭാസിന് നഷ്ടമായത്.
Post Your Comments