![](/movie/wp-content/uploads/2017/05/parvathy.jpg)
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തില്‍ സമീറ എന്ന ശക്തമായ നേഴ്സ് കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി വേള്‍ഡ് നേഴ്സ് ഡേ ഇടപ്പള്ളി ഹോസ്പിറ്റലിലെ നഴ്സുമാരോടൊപ്പം ആഘോഷിച്ചു. അവയവദാന മിഷനിൽ പങ്കെടുത്ത താരം ഹോസ്പിറ്റലിലെ വേൾഡ് നേഴ്സ് ഡേ സെലിബ്രേഷന് തുടക്കം കുറിക്കുകയും ചെയ്തു. ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ഉദ്ഘാടനവും പാര്‍വതി നിര്‍വഹിച്ചു. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ സമീറ എന്ന യുവതിയുടെ വേഷം പാര്‍വതി അവിസ്മരണീയമാക്കിയിരുന്നു. ഇറാഖില്‍ തടവിലാക്കപ്പെട്ട നേഴ്സ്മാരുടെ ജീവിത കഥ പറഞ്ഞ ചിത്രം 2014 നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ചിത്രത്തിലെ പാര്‍വതിയുടെ നേഴ്സ് വേഷമാണ് ഏറെ പ്രശംസിക്കപ്പെട്ടത്.
Post Your Comments