CinemaKollywoodNEWS

ഇനി കബാലിക്കും മേലെ, വരുന്നു തലൈവരുടെ ‘തലൈവർ 161’- രജനീകാന്ത് ഹാജി മസ്താനാകുന്നു

‘കബാലി’ക്ക് ശേഷം പാ രഞ്ജിത്ത് രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്‌ ‘തലൈവര്‍ 161’- പഴയ മുംബൈ അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്‍റെ മറ്റുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്‌. ഹാജി മസ്താന്റെ ജീവിത കഥ കോളിവുഡില്‍ പറയാനൊരുങ്ങുമ്പോള്‍ ചിത്രത്തിനെതിരെ അദ്ദേഹത്തിന്റെ ദത്തുപുത്രനായ സുന്ദര്‍ ശേഖര്‍ രംഗത്തെത്തിയിരുന്നു. അധോലോക നേതാവായ ഹാജി മസ്താന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയില്‍ രജനികാന്ത് അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ രജനീകാന്തിന് സുന്ദര്‍ ശേഖറുടെ ഭീഷണിയും ഉയര്‍ന്നിരുന്നു. തന്‍റെ പിതാവിനെ അധോലോക നേതാവായി ചിത്രീകരിക്കരുതെന്നാണ് സുന്ദര്‍ ശേഖര്‍ ആവശ്യപ്പെടുന്നത്. ആദ്ദേഹത്തിനെതിരെ ഒരു കേസ് പോലും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സിനിമയ്ക്ക് വേണ്ടി സമയം കളയരുതെന്നും സുന്ദര്‍ ശേഖര്‍ രജനികാന്തിനോട് ആവശ്യപ്പെടുന്നു. തന്‍റെ വാക്കുകള്‍ എതിര്‍ത്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുന്ദര്‍ ശേഖര്‍ ഭീഷണി മുഴക്കുന്നു. ഹാജി മസ്താനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ തന്നോട് ഫോണില്‍ സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും സുന്ദര്‍ ശേഖര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button