CinemaNEWS

750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണം ‘മഹാഭാരതം’ എന്ന ചിത്രം പ്രതികരണവുമായി നിര്‍മാതാവ്

മഹാഭാരതം സിനിമ തീര്‍ച്ചയായും സംഭവിക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി വ്യക്തമാക്കി. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിആര്‍ ഷെട്ടിയുടെ പ്രതികരണം. പ്രേക്ഷകര്‍ക്ക് ഒരു നിര്‍മാതാവെന്ന നിലയില്‍ ആയിരം ശതമാനം ഉറപ്പു നല്‍കുന്നുവെന്നും മഹാഭാരതം എന്ന ചിത്രം തീര്‍ച്ചയായും യാഥാര്‍ത്യമാകുവെന്നും ഷെട്ടി പറഞ്ഞു.

ബിആര്‍ ഷെട്ടിയുടെ വാക്കുകളിലേക്ക്

രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കനണം മഹാഭാരതം എന്ന ചിത്രം. സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണം മോഹന്‍ലാല്‍ കഥാപാത്രമാകുന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം അടുത്ത സുഹൃത്ത് കൂടിയാണ്. മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമാകുന്നത് തനിക്ക് അഭിമാനകരമാണ്.

shortlink

Post Your Comments


Back to top button