നവഗാതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍’ എന്ന സിനിമയില്‍ നൂറടി ട്രാക്ക് ഉപയോഗിച്ചു ചിത്രീകരണം നടത്തി. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് നൂറടി ട്രാക്ക് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഫുഡ്ബോളിന്റെ അഭിമാന താരമായ വി.പി സത്യന്‍റെ ജീവിതകഥയാണ് ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ് സെന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ ഫുഡ്ബോള്‍ മത്സരം ചിത്രീകരിക്കാന്‍ വേണ്ടിയാണ് നൂറടി ട്രാക്ക് ചിത്രത്തില്‍ ഉപയോഗിച്ചത്. നൂറടി ട്രക്കിന്‍റെ ഉദ്ഘാടനം ചിത്രത്തിലെ നായകനായ ജയസൂര്യ നിര്‍വഹിച്ചു.
Post Your Comments