ജീവിച്ചിരിക്കുന്ന ഏതു മനുഷ്യരെയും വക വരുത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് മടിയില്ല. നിരവധി പ്രമുഖരെയാണ് സോഷ്യല്‍ മീഡിയ ഇതിനോടകം അടക്കം ചെയ്തിട്ടുള്ളത് ഒടുവിലിതാ അതിനു ഇരയായിരിക്കുന്നത് നടന് വിജയ രാഘവനാണ്. വിജയരാഘവന് മരിച്ചുവെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്, കാര്യത്തിന്റെ സത്യാവസ്ഥ പോലും മനസിലാക്കാതെ പലരും ഇത് ഷെയര്‍ ചെയ്യുകയായിരുന്നു. ‘രാമലീല’ എന്ന പുതിയ ചിത്രത്തിലെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വ്യാജവാര്‍ത്ത പരന്നത്. ‘രാമലീല’ എന്ന സിനിമയില്‍ വിജയരാഘവന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും ആംബുലന്‍സില്‍ കൊണ്ട് പോകുന്നതുമായ രംഗം എങ്ങനെയോ പുറത്തായതാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ ഇടയാക്കിയത്.
സംഭവുമായി ബന്ധപ്പെട്ട് നടന് വിജയ രാഘവന്റെ പ്രതികരണം ഇങ്ങനെ
എന്റെ മകന് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി ഒന്നും നല്‍കുന്നില്ല, സംഭവത്തെ അവഗണിക്കുക എന്നതാണ് തീരുമാനം. ജീവിച്ചിരിക്കുമ്പോള്‍ മരണവാര്‍ത്ത അറിയാന്‍ വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നത് സന്തോഷകരമാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
Post Your Comments