ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വിവാഹിതനാകുന്നു. ലണ്ടനില്‍ നിന്ന് അമ്മ നീതു കപൂറാണ് മകന് വേണ്ടി വധുവിനെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായി ജീവിക്കുന്ന രണ്‍ബീറിന് അവനെ മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ആവശ്യമെന്നും അല്ലാതെ വലിയ രീതിയില്‍ ചമഞ്ഞൊരുങ്ങി നടക്കുന്ന ഒരു പെണ്ണിനെ തന്റെ മകന് ആവശ്യമില്ലെന്നും അമ്മ നീതു പറയുന്നു. രണ്‍ബീറും കരീനയുമായുള്ള പ്രണയ ബന്ധത്തിന് രണ്‍ബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറും നീതു കപൂറും എതിരായിരുന്നു. ലണ്ടനില്‍ വെച്ചു തന്നെ താരത്തിന്റെ വിവാഹം നടത്താനാണ് മാതാപിതാക്കളുടെ തീരുമാനമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments