CinemaEast Coast VideosNEWSVideos

‘നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്’ എന്ന ഗാനത്തിന് ശേഷം മലയാളികള്‍ ഏറ്റുപാടാന്‍ പോകുന്ന അച്ചായന്‍സിലെ അടിപൊളി ഗാനമെത്തി

പ്രേക്ഷകര്‍ക്ക് താളം പിടിച്ച് ഏറ്റുപാടാന്‍ അച്ചായന്‍സിലെ ഒരു ഒന്നൊന്നര കള്ള് പാട്ടെത്തി. രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ മറ്റു ഗാനങ്ങളെല്ലാം യുട്യൂബില്‍ വന്‍ പ്രേക്ഷക സ്വീകര്യത നേടി മുന്നേറുകയാണ്. ‘അനുരാഗ പുതുമഴ പോലെ’എന്ന അച്ചായന്‍സിലെ ഗാനം പ്രണയിക്കുന്നവര്‍ക്കുള്ളതാണെങ്കില്‍ ‘നൂലും പാമ്പാകും പായും കിളിപായും’ എന്ന വ്യത്യസ്ത ഗാനം യൂത്തിനെയാണ് ലക്ഷ്യമിടുന്നത്. അനില്‍ പനച്ചൂരാനാണ് ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത്. വിധു പ്രതാപും,അന്‍വര്‍ സാദത്തും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്ഥിരം മെലഡി ടച്ചില്‍ നിന്ന് മാറി വ്യത്യസ്തമായ രതീഷ്‌ വേഗയുടെ ഈ കമ്പോസിംഗ് രീതി ശ്രോതാക്കളെ വലിയ രീതില്‍ പ്രീതിപ്പെടുത്തുമെന്നതില്‍ സംശയമില്ല. ചിത്രത്തിന്‍റെ ട്രെയിലറും അഞ്ചര ലക്ഷത്തോളം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. കണ്ണന്‍താമരക്കുളം- ജയറാം ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആച്ചായന്‍സ്. കോമഡിക്കും ആക്ഷനും തുല്യ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ സേതു നിര്‍വഹിക്കുന്നു. സി.കെ പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍, പ്രകാശ്‌ രാജ്, അമല പോള്‍, സിദ്ധിക്ക് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പ്രദീപ്‌ നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. അനു സിത്താര, ശിവദ, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മേയ് 18-ന് ‘അച്ചായന്‍സ്’ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തും.

shortlink

Post Your Comments


Back to top button