CinemaKollywoodNEWS

അതൊക്കെ വെറും തെറ്റായ വാര്‍ത്തയാണ്, നിവിന്‍ പോളിയെക്കുറിച്ച് പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവ്

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘റിച്ചി’ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. മലയാളിയായ വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മാതാവാകുന്ന ചിത്രം കേരളത്തിലും വലിയ രീതിയില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിവിന്‍ പോളി സിനിമയില്‍ ആറു കോടിയോളം പ്രതിഫലം വാങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മതാവില്‍ ഒരാളായ വിനോദ് ഷൊര്‍ണൂര്‍.

ഞാന്‍ ആദ്യം നിര്‍മ്മിച്ച സിനിമയിലെ നായകനും നിവിനായിരുന്നു. നിവിനുമായി എനിക്ക് നേരെത്തെ നല്ല സൗഹൃദമുണ്ട്. സിനിമയുടെ ആശയം സംവിധായകനായ ഗൗതം രാമചന്ദ്രന്‍ നിവിനുമായാണ് ആദ്യം പങ്കുവയ്ക്കുന്നത്. കഥയും, കഥാപാത്രവും ഇഷ്ടമായ നിവിന്‍ ഞങ്ങളുമായി സംസാരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ നിവിന്‍ ആറ് കോടി രൂപ പ്രതിഫലം വാങ്ങി എന്നൊക്കെ പറയുന്നത്തില്‍ യാതൊരു സത്യവുമില്ല. ചിത്രം റംസാന് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. വിനോദ് ഷൊര്‍ണൂര്‍ ഒരു ചാനാലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button