CinemaNEWSTollywood

വലിയ താരനിരയുമായി ‘രാമായണം’ വരുന്നു, അഭിനയിക്കുന്നവര്‍ ആരൊക്കെ?

‘ബാഹുബലി’ വലിയ വിജയം കൊയ്തതോടെ ടോളിവുഡ് ഇപ്പോള്‍ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ പിറകെയാണ്. എം.ടിയുടെ ‘രണ്ടാമൂഴം’ മലയാളത്തില്‍ വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കപ്പെടുന്നുവെങ്കില്‍ രാമയണമാണ് ടോളിവുഡ് അടുത്തതായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തെലുങ്കിലെ മൂന്നുനിർമാതാക്കൾ. മൂന്നുഭാഗങ്ങളായാകും രാമായണം റിലീസ് ചെയ്യുക. 500 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. ബോളിവുഡിലെയും, തമിഴിലെയും തെലുങ്കിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കും. അല്ലു അരവിന്ദ്, നമിത് മൽഹോത്ര, മധു മണ്ടേന എന്നിവരാണ് നിര്‍മാതാക്കൾ. ഹിന്ദി,തമിഴ്,തെലുങ്ക്‌ എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button