
‘ബാഹുബലി 2’ തിയേറ്ററില്‍ ചരിത്രം രചിക്കുമ്പോള്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇറക്കിയവര്‍ പിടിയിലായി. ചെന്നൈയിലുള്ള 15 പേരെയും 2100ഓളം ബഹുബലി 2വിന്റെ വ്യാജപ്രിന്റുകളും പിടിച്ചെടുത്തു. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ പ്രിന്റ് പ്രചരണം സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായി മാറിയിരിക്കുകയാണ്. തമിഴ് സിനിമാ വ്യവസായത്തിനാണ് വ്യാജ പ്രിന്റ് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തി വയ്ക്കുന്നത്. വിജയ് സൂര്യ തുടങ്ങിയ മുന്‍നിര നായകന്മാരുടെ ചിത്രങ്ങള്‍ പോലും റിലീസ് ദിവസം തന്നെ പലരുടെയും മൊബൈലുകളില്‍ എത്തുന്ന പ്രവണത ഓരോ സിനിമകള്‍ കഴിയുന്തോറും ഏറി വരികയാണ്.
Post Your Comments