വളരെ ചുരുക്കം സിനിമകള്‍ മാത്രം തിയേറ്ററില്‍ പോയി കാണാറുള്ള കര്‍ണാടക മുഖ്യമന്ത്രിക്ക് ബാഹുബലി നല്‍കിയത് എട്ടിന്റെ പണിയാണ്. ബാഹുബലിക്ക് മുന്‍പ് പുനീത് രാജ്കുമാറിന്റെ രാജകുമാരയാണ് മുഖ്യമന്ത്രി കണ്ട സിനിമ. ഈ സിനിമ കണ്ട ശേഷം ഫേസ്ബുക്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റ് പങ്കിട്ടിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. സിനിമ കണ്ട ശേഷം പോസ്റ്റ് ഇട്ടതും മറ്റുള്ള സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി തങ്ങളുടെ സിനിമ കണ്ട ശേഷവും മുഖ്യമന്ത്രി അഭിപ്രായം അറിയിക്കണം എന്നതാണ് അവരുടെ ആവശ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബാഹുബലി കണ്ടു പോസ്റ്റ് പങ്കുവെച്ചതോടെ പ്രശ്നം രൂക്ഷമായി. വിദേശസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിയെ വീട്ടില്‍ വരവേറ്റത്ത് സിനിമാക്കാരുടെ നീണ്ട നിരയാണ്. എല്ലാവര്ക്കും അദ്ദേഹം തങ്ങളുടെ സിനിമ കാണണം. എന്ന ആവശ്യം ഉയര്‍ന്നു. രാഗ എന്ന തന്റെ സിനിമ കാണണമെന്ന ആവശ്യവുമായി വന്ന സംവിധായകന് മിത്രയെ മുഖ്യമന്ത്രി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു.
ഞാന്‍ വലിയൊരു സിനിമാ ആസ്വാദകനൊന്നുമല്ല. കോളേജ് കാലത്താണ് സിനിമകള്‍ കൂടുതലും കണ്ടത്. അതിനുശേഷം വളരെ കുറച്ച് ചിത്രങ്ങളെ ഞാന്‍ കണ്ടുള്ളൂ. ഇപ്പോള്‍ പല സിനിമാക്കാര്‍ക്കും ഞാന്‍ അവരുടെ സിനിമ കാണണം. അവരുടെ സ്നേഹം എനിക്ക് മനസ്സിലാവും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments