ലോകമെങ്ങും ആരാധകരുള്ള ഇതിഹാസനായകന്‍റെ കഥ വെള്ളിത്തിരയില്‍ പറയാന്‍ രണ്ടു ഇന്ത്യന്‍ സംവിധായകരാണ് മത്സരിക്കുന്നത്. ശേഖര്‍ കപൂറും രാം ഗോപാല്‍ വര്‍മ്മയും യുവാക്കളുടെ ഹരമായിരുന്ന ബ്രൂസ്‌ലീയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ്. ബ്രൂസ്‌ലീയുടെ ചെറുപ്പകാലത്തെ ജീവിത കഥ പറയാനാണ് ശേഖര്‍ കപൂര്‍ ഒരുങ്ങുന്നത്. ‘ലിറ്റില്‍ ഡ്രാഗണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ചെറുപ്പകാലത്ത കഷ്ടപ്പാടുകളില്‍ നിന്ന് ബ്രൂസ്‌ലീ എങ്ങിനെ ഹോളിവുഡിനെയും വിറപ്പിക്കുന്ന തലത്തിലേയ്ക്ക് വളര്‍ന്നു എന്നും 1950ലെ ഹോങ്‌കോങ്ങിലെ സാമൂഹികാവസ്ഥകള്‍ എങ്ങിനെ ബ്രൂസ്‌ലീയെ പരുവപ്പെടുത്തി എന്നുമാണ് ചര്‍ച്ച ചെയ്യുന്നത്. അതേ പോലെ തന്നെ രാംഗോപാല്‍ വര്‍മ്മയും ബ്രൂസ്‌ലീയുടെ ജീവിത കഥ പറയാന്‍ തയ്യാറെടുക്കുകയാണ്. ശേഖര്‍ കപൂറിന്റെ സിനിമ തിയേറ്ററില്‍ എത്തുന്ന അതേ സമയത്ത് തന്നെയായിരിക്കും തന്റെ ചിത്രവും എത്തുകയെന്ന് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
ശേഖര്‍ കപൂറിനോട് എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍, ബ്രൂസ്‌ലീ എനിക്ക് എന്നുമൊരു ആവേശവമായിരുന്നു. സെക്‌സ് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ബ്രൂസ്‌ലീയെയാണ്- രാംഗോപാല്‍ വര്‍മ്മ
Post Your Comments