ഗോസിപ്പ് കോളങ്ങള്‍ക്ക് എരിവുപകരാന്‍ സഹായിക്കുന്ന ചോദ്യം ചോദിച്ച ഒരു മാധ്യമപ്രര്‍ത്തകന് ബോളിവുഡ് താരം മലൈക അറോറയില്‍ നിന്നാണ് നല്ല ചൂടന്‍ ഉത്തരം കിട്ടിയത്. നടന്‍ അര്‍ജുന്‍ കപൂറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമാണ് മലൈകയെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കൂ. ഞങ്ങള്‍ സ്വതന്ത്രകളും വ്യക്തിത്വമുള്ളവരുമായ മൂന്ന് മിടുക്കികളാണ്.
അതിനെക്കുറിച്ച് സംസാരിക്കൂ. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ എന്ത് കൊണ്ട് സംസാരിക്കുന്നില്ല. എല്ലാവരും ഞങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സന്തോഷവാന്മാരാണ്. അതല്ലെ വാസ്തവം. പിന്നെ എന്തിനാണ് ഇങ്ങനെ ഗോസിപ്പ് ഉണ്ടാക്കുന്നത്-സൂസെയ്ന്‍ ഖാനും ബിപാഷ ബസുവിനുമൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മലൈക.
കഴിഞ്ഞ വര്‍ഷം മുതല്‍ മലൈകയെയും അര്‍ജുന്‍ കപൂറിനെയും ഒരേ വേദികളില്‍ ഒന്നിച്ച് കണ്ടു തുടങ്ങിയതോടെയാണ് ഇരുവരെയും ചേര്‍ത്ത് മസാലക്കഥകള്‍ മെനഞ്ഞുതുടങ്ങിയത്. പതിനെട്ട് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ച് ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി മലൈക പിരിയാനുള്ള കാരണവും അര്‍ജുനാണെന്നുവരെ കഥകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മലൈകയും അര്‍ബാസും പിരിഞ്ഞത്. ഇവര്‍ക്ക് പതിനഞ്ച് വയസ്സുള്ള ഒരു മകനുമുണ്ട്.
Post Your Comments