CinemaKollywoodNEWS

നയന്‍താര പോര്‍ച്ചുഗലിലേക്ക്! പ്രചരിക്കുന്ന വാര്‍ത്തകളുടെ യഥാര്‍ത്ഥ സത്യാവസ്ഥ

പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്താണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര പോര്‍ച്ചുഗലിലേക്ക് പറന്നത്. നടിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് നിരവധി ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരന്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് നയന്‍സ് യുറോപ്യന്‍ ട്രിപ്പിനായി പോയത്. കാമുകനായ വിഘ്നേഷിനൊപ്പം പോര്‍ച്ചുഗലിലേക്ക് പോയതെന്ന തരത്തിലാണ് ഇപ്പോള്‍ ഗോസിപ്പ് പ്രചരിക്കുന്നത്. ‘ബലം’ എന്ന തന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായിട്ടാണ് നയന്‍സ് യുറോപ്പിലേക്ക് പറന്നതെന്നാണ് നടിയുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button