CinemaGeneralIndian CinemaNEWS

ഹൃദയം നുറുങ്ങുന്ന അനുഭവത്തിനിടയിലും ക്യാമറയ്ക്കു മുമ്പില്‍ നിന്നുവെന്ന് സീമ ജി നായര്‍

ജീവിതത്തില്‍ ഉണ്ടായ ഹൃദയം നുറുങ്ങുന്ന അനുഭവത്തിനിടയിലും ക്യാമറയ്ക്കു മുമ്പില്‍ എത്തിയതിനെ കുറിച്ചു സീമ ജി നായര്‍. പതിനേഴാം വയസ്സു മുതല്‍ ഞാന്‍ അഭിനയം തുടങ്ങിയതാണ്. അമ്മ നാടക നടിയായിരുന്നു. അമ്മയില്‍ നിന്നാണ് എനിക്ക് അഭിനയവാസന ലഭിച്ചത്. കുടുംബത്തിനു എത്ര തന്നെ പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം അമ്മ അഭിനയത്തിനും കൊടുത്തിരുന്നു.

നാടകത്തിന്റെ തട്ടില്‍ കിടന്ന് മരിക്കണമെന്നായിരുന്ന് അമ്മയുടെ ആഗ്രഹം. ആശുപത്രിക്കിടക്കയില്‍ മോന്‍ കിടക്കുമ്പോഴും ചെയ്യുന്ന തൊഴിലിനോടുളള ആത്മാര്‍ഥത കൈവിട്ടില്ല. ഞാന്‍ അഭിനയിക്കാന്‍ പോയി. ഓരോ സീന്‍ കഴിയുമ്പോഴും ചെറായില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് ഓടിയെത്തും. കുറച്ച് സമയം അവനോടൊപ്പം ചിലവഴിക്കും. അന്നവനു നാലുവയസ്സേയുളളൂ. അമ്മയുടെ സാമിപ്യം പൂര്‍ണ്ണമായും ആഗ്രഹിക്കുന്ന സമയം.കുഞ്ഞിനോടൊപ്പം മുഴുവന്‍ സമയം ചിലവഴിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടെങ്കിലും അത് സാധിച്ചില്ല.

അവന്റെ ചെറിയ ചെറിയ പിടിവാശികളും കുസൃതികളും കാണുമ്പോള്‍ എന്റെ ഉളള് പിടഞ്ഞിട്ടുണ്ട്. ഡോക്ടറോടും, നഴ്‌സുമ്മാരോടും പറഞ്ഞിട്ട് ചേച്ചിമാരെ ഏല്പ്പിച്ച് ഞാന്‍ വീണ്ടും ഷൂട്ടിനു പോകും. നെഞ്ചുപൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഉളളിലെ വിഷമം മുഖത്തു വരാതിരിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആണ് തന്‍റെ അനുഭവം സീമ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button