CinemaGeneralNEWS

സ്കൂളിലെ ഹീറോയായ ‘ബാഹുബലി’

ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ അഞ്ചാം ക്ലാസുകാരന്‍ കെ.ജെ. ബാഹുബലിയിപ്പോള്‍ വലിയ ഗമയിലാണ് കൂട്ടുകാര്‍ക്ക് മുന്നില്‍ നടക്കുന്നത്. കാരണം മറ്റൊന്നുമല്ല ബാഹുബലി എന്ന അവന്‍റെ പേരാണ് ഗമയ്ക്കുള്ള കാരണം. ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ബാഹുബലി കാണാന്‍ ബഹളം കൂട്ടുമ്പോള്‍ ആ പേര് അച്ഛന്‍ തനിക്ക് നല്‍കിയതിന് ഒരായിരം നന്ദി പറയുകയാണ്‌ കുഞ്ഞു ബാഹു. ബാഹുബലി സിനിമ സൂപ്പര്‍ സ്റ്റാറാക്കിയത് പ്രഭാസിനെ മാത്രമല്ലെന്നാണ് കൊച്ചുബാഹുവിന്റെ അച്ഛന്‍ പറയുന്നത് . ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിപ്പോഴേ ബാഹു സ്കൂളിലെ താരമായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗം തിയേറ്ററില്‍ തരംഗം സൃഷ്ടിച്ചതോടെ ബാഹുബലി വീണ്ടും സ്കൂളിലെ ശ്രദ്ധാകേന്ദ്രമാകുകയാണ്.
എങ്ങനെയാ ഈ പേര് കിട്ടിയതെന്നാ എല്ലാവര്‍ക്കും ഇപ്പോള്‍ അറിയേണ്ടത്. ആദ്യം എനിക്ക് ഈ പേര് ഇഷ്ടല്ലായിരുന്നു. ഇപ്പോള്‍ അച്ഛന് കുറെ താങ്ക്‌സുണ്ട്, കുഞ്ഞു ബാഹു പങ്കുവെയ്ക്കുന്നു.
മകന് ഇടുന്ന പേര് അത്ര വ്യത്യസ്തമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുന്നെന്നും ജൈനമതവുമായി ബന്ധപ്പെട്ട കുറിപ്പുകളിലാണ് ബാഹുബലി എന്ന പേര് കണ്ടതെന്നും അച്ഛന്‍ ജയരാജ് പറയുന്നു. മാതൃഭൂമിയാണ് ഇത്തരമൊരു കൗതുകകരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button