CinemaNEWS

ഇരുനൂറ് കോടി മുടക്കി ഒരു സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറാണ്! ടോമിച്ചന്‍ മുളകുപാടം പങ്കുവെയ്ക്കുന്നു

‘ബാഹുബലി 2’ ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ ചിത്രത്തിന്‍റെ വിജയം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ബാഹുബലി പോലെയൊരു സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്നമാണ് അത് പോലെ ബാഹുബലി പോലെയൊരു ബിഗ്‌ബഡ്ജറ്റ് സിനിമയെടുക്കുക എന്നത് ഏതൊരു നിര്‍മാതാവിന്‍റെയും മോഹമായിരിക്കും. അങ്ങനെയൊരു മോഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ 200കോടി മുതൽ മുടക്കിൽ ഒരു ചിത്രം ചെയ്യാൻ തയാറാണെന്ന് ആദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 1000 കോടി ബഡ്ജറ്റിൽ ഒരു ചിത്രം ചെയാൻ ഇപ്പോൾ തയ്യാറല്ലെന്നും 200കോടി ബഡ്ജറ്റിൽ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ടോമിച്ചന്‍ പറഞ്ഞു പക്ഷെ അതിനുപറ്റിയ ഒരു കഥ തന്തുവോ തിരക്കഥയും നല്ല ടെക്‌നിഷ്യൻസനയോ ലഭിക്കുകയാണെങ്കിൽ മാത്രമേ അതിനു തയ്യാറാകുകയുള്ളൂവെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button