
ദുബായ്: ദുബായില്‍ ആകാശം കീഴടക്കി കുഞ്ചാക്കോ ബോബന്റെ സിനിമാ പ്രചാരണം. സിനിമാ പ്രൊമോഷന് വേണ്ടി എന്തു സാഹസികതയും കാണിക്കുന്ന വരാണ് ഹോളിവുഡ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ മലയാള താരങ്ങളുടെ പ്രചാരണം ഫേസ്ബുക്ക് ലൈവില്‍ ഒതുങ്ങുമ്പോള്‍ ആകാശചാട്ടം നടത്തിയാണ് കുഞ്ചാക്കോ ബോബന് സിനിമാ ലോകത്തെ ഞട്ടിച്ചത്.
ഈ മാസം പ്രദര്‍ശനത്തിനെത്തുന്ന രാമന്റെ ഏദന്‍ തോട്ടമെന്ന സിനിമക്കായാണ് പതിമൂവായിരം അടി മുകളില്‍ നിന്നും ചാക്കോച്ചന് ആകാശചാട്ടം നടത്തിയത്. മലയാളത്തില്‍ ആദ്യമായാണ് ഒരു താരം തന്റെ സിനിമയുടെ പ്രചാരണത്തിനായി ഇത്രയേറെ സാഹസികത ചെയ്യുന്നത്. പിന്നെ അമ്പരചുമ്പികളുടെ നഗരമായ ദുബായിയുടെ ആകാശം കീഴടക്കി ചാക്കോച്ചന് പറന്നിറങ്ങി.
സ്കൈ ഡൈവിംഗിന്റെ വീഡിയോ കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പ്രദര്‍ശനത്തിനെത്തുന്ന രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയുടെ പ്രചണാര്ത്ഥമാണ് ചാക്കോച്ചന് സ്കൈ ഡൈവിംഗ് നടത്തിയത്. പതിമൂവായിരം അടി മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ ഒരുങ്ങിയപ്പോയഴും സിനിമ കാണണമെന്ന് പ്രേക്ഷകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.
Post Your Comments