ലണ്ടന്‍: ആദ്യമായി 1000 കോടി രൂപ തീയറ്ററില്‍ നിന്നും നേടുന്ന ഇന്ത്യന്‍ സിനിമ എന്ന ചരിത്രം കുറിച്ചിരിക്കുകയാണ് ബാഹുബലി 2. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. പുതിയ നേട്ടത്തില്‍ ആരാധകര്‍ക്കും ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ പ്രഭാസ്.
ഫേസ്ബുക്കിലൂടെയാണ് പ്രഭാസ് നന്ദി അറിയിച്ചിരിക്കുന്നത്.ഇന്ത്യന്‍ സിനിമയിലെ ആദ്യ ചരിത്ര നേട്ടമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ ആയിരം കോടി ക്ലബില്‍ എത്തുന്നത്. പത്ത് ദിവസം കൊണ്ടാണ് ബാഹുബലി 1000 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്.
Post Your Comments