മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ അല്പനേരത്തേക്ക് മറക്കാം. ഹരാരെക്കാരിയായ കുരുന്ന് മഷാവയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തടയിടുക എന്ന ആശയത്തിന്റെ പ്രചരണാര്‍ഥം സിംബാവെയിലെത്തിയപ്പോഴാണ് മഷാവ എന്ന ഹരാരക്കാരിയെ പ്രിയങ്ക കാണുന്നത്. ബന്ധുക്കളായ രണ്ടു കുട്ടികളെയും സഹോദരങ്ങളും സംരക്ഷിക്കുന്ന ദൗത്യമാണ് പതിനൊന്നാം വയസ്സില്‍ മാഷവയ്ക്ക് നേരിടേണ്ടി വന്നത്. കുഞ്ഞുനാളില്‍ തന്നെ അച്ഛനെയും അമ്മയെയും മാഷവയ്ക്ക് നഷ്ടപ്പെട്ടു. മുത്തശ്ശിയാണ് പിന്നീട് ഇവരെ പോറ്റിയത്. മുത്തശ്ശി കിടപ്പിലായതോടെ നാലു കുട്ടികളുടെയും സംരക്ഷണം മാഷവയുടെ ചുമലിലായി.
മാഷവയെയും അത് പോലെയുള്ള ഒരുകൂട്ടം കുട്ടികളെയും സന്ദര്‍ശിച്ച പ്രിയങ്കയുടെ വാക്കുകളിലേക്ക്
ഇതുപോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഇതിനായി നമ്മുടെ മനസ്ഥിതിയാണ് മാറേണ്ടത്. നമുക്ക് കുട്ടികളെ ഉപഭോഗവസ്തുക്കളായി കാണാതിരിക്കാം. അവരെ സംരക്ഷിക്കാം- പ്രിയങ്ക ചോപ്ര പങ്കുവെയ്ക്കുന്നു.
Post Your Comments