സല്മാന് ഖാനെയോ ഷാരൂഖ് ഖാനെയോ പോലെ താനൊരു സൂപ്പര്സ്റ്റാറല്ലെന്ന് പറയാന്‍ ഒരു മടിയുമില്ല ആമിറിന്. മെയ് ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം ആമിര്‍ പറയുന്നത്. ഞാനൊരു സൂപ്പര്‍സ്റ്റാറല്ല. ഒരു മുറിയിലേക്ക് ഞാന്‍ കയറുമ്പോള്‍ എന്നെ ആളുകള്‍ സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയോ ശ്രദ്ധിക്കാറില്ല.
ഇവിടെ ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. ഞാന്‍ സൂപ്പര്‍സ്റ്റാറല്ല. എനിക്ക് അതിനുള്ള യോഗ്യതകളില്ല. അമിതാഭ്ജിയെപ്പോലെയോ സല്മാന് ഖാനെപ്പോലെയോ ഷാരൂഖ് ഖാനെപ്പോലെയോ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറല്ല- ആമിര്‍ പറഞ്ഞു. തനിക്ക് സ്ഥിരമായി ഒരു ഇമേജ് ഇല്ലെന്നും അതുകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഞാനൊരിക്കലും എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ വാണിജ്യ മൂല്യത്തിന്റെ അടിസ്ഥാനത്തിലോ ഒരു സിനിമ ചെയ്യാറില്ല. സിനിമ പ്രേക്ഷകന് എന്ത് സന്ദേശമാണ് നല്‍കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സിനിമ നിര്‍മിക്കണോ അതില്‍ അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നത്-ആമിര്‍ പറഞ്ഞു.
Post Your Comments