CinemaGeneralNEWS

പുലിമുരുകനില്‍ പൂര്‍ണ്ണ തൃപ്തിയില്ല; പീറ്റര്‍ ഹെയ്ന്‍

മലയാള സിനിമയില്‍ നൂറു കോടി കടന്ന ആദ്യ ചിത്രമെന്ന ബഹുമതി ‘പുലിമുരുകന്‍’ സ്വന്തമാക്കിയെങ്കിലും ഒരു ആക്ഷന്‍ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ പുലിമുരുകനില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് വ്യക്തമാക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ഹോളിവുഡ് നിലവാരത്തിലേക്ക് പുലിമുരുകന്‍ റീമേക്ക് ചെയ്യപ്പെടണമെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. മോഹന്‍ലാലിന്‍റെ ഊര്‍ജ്ജം തന്നെ അത്ഭുതപ്പെടുത്തിയെന്നും പീറ്റര്‍ ഹെയ്ന്‍ പ്രതികരിച്ചു. മനോരമയ്ക്ക് നല്‍കിയ ‘പുലര്‍വേള’ എന്ന പരിപാടിക്കിടെയാണ് പീറ്റര്‍ ഹെയ്ന്‍ മനസ്സ് തുറന്നത്. ‘ബാഹുബലി -2’ ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതുമ്പോഴും സ്റ്റണ്ട് മാസ്സറ്റര്‍ എന്ന നിലയില്‍ പീറ്റര്‍ ഹെയ്ന്‍റെ സാന്നിധ്യം വളരെ വലുതാണ്‌. എം.ടിയുടെ ‘രണ്ടാമൂഴം’ സിനിമയാകുമ്പോഴും മോഹന്‍ലാലിനെ ഇടിപഠിപ്പിക്കാനെത്തുന്നത് പീറ്റര്‍ ഹെയ്നാണ്.

shortlink

Post Your Comments


Back to top button