ബാഹുബലി-2 ജനമനസ്സുകളില്‍ ഇടം നേടുമ്പോള്‍ മഹിഴ്മതി രാജ്യത്തെ ധീരയായ അമ്മ മഹാദേവിയെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് രമ്യാകൃഷ്ണന്‍ എന്ന അഭിനേത്രി. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകന് രാജമൗലി ആദ്യം സമീപിച്ചത് രമ്യാകൃഷ്ണനെ ആയിരുന്നില്ല എന്നതാണ് പുതിയ വിവരം. തെന്നിന്ത്യയിലെ സൂപ്പര്‍താരം ശ്രീദേവിയെയാണ് ശിവകാമിയാകാന്‍ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്.
പക്ഷെ ചില പ്രതിസന്ധികള്‍ മൂലം ശ്രീദേവിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ശ്രീദേവിക്ക് ശിവകാമിയെ അവതരിപ്പിക്കാന്‍ കഴിയാതെ പോയത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് . ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും ബാഹുബലി എന്ന കഥാപാത്രത്തോളം പ്രാധാന്യമുള്ള വേഷമാണ് രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി.
Post Your Comments