കാവാലം എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ലാലി അനിൽകുമാർ ‘മെെനാകം’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. ഗുരു സിനിമയിലെ ഗുരുചരണം ശരണം നാഥാ തിരുവടി ശരണം എന്ന ഗാന ശബ്ദത്തിന്റെ ഉടമയാണ് ലാലി ടീച്ചര്‍. തുടര്‍ന്ന് വജ്രം എന്ന ചിത്രത്തിലെ മാടത്തക്കിളി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ബാല്യം മുതല്‍ തന്റെ കഴിവുകള്‍ തെളിയിച്ച ടീച്ചര്‍ കൈരളി ചാനലിലെ ഗന്ധര്‍വ സംഗീതം എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു.
വെറുതെ ക്ലാസ് റൂമില്‍ ഇരുന്നാലപിച്ച കൃഷ്ണ എന്ന ചിത്രത്തില്‍ ശ്രീമതി എസ് ജാനകി ആലപിച്ച മൈനാകം എന്ന ഗാനം സഹപ്രവര്തകര് യുടുബില്‍ ഇട്ടതോടുകൂടി ഇന്ന് ടീച്ചറിന്റെ ശബ്ദ മാധുര്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ കൊണ്ട് 4 ലക്ഷത്തില്‍ പരം സംഗീതപ്രേമികള്‍ ആണ് ടീച്ചറുടെ പാട്ട് സ്വീകരിച്ചിരിക്കുന്നത്.
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം എന്ന ഗാനം ദിവ്യമായി ആലപിച്ച ലാലി ടീച്ചറെ ഗുരുവിന്റെ ആത്മബന്ധുക്കൾ തന്നെ കണ്ടെത്തി കേരളീയ സമൂഹത്തിന് മുൻപാകെ സമർപ്പിക്കുന്നു ഇത് ഈ അനുഗ്രഹീത ഗായികയോടുള്ള ക്ഷമാപണം കൂടിയാണ് നവഒലിജ്യോതിർ ദിനം 2018 ആലപ്പുഴ സമ്മേളനത്തിൽ ലാലിടീച്ചറെ ആദരിക്കുക വഴി ശാന്തിഗിരി ആശ്രമം ഒരു നിയോഗം പോലെ കലാകേരളത്തിന് പ്രാർത്ഥനാപൂർവ്വം നൽകുന്ന പുനർ സമർപ്പണം കൂടിയാണ്.
Post Your Comments