നരന് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാത്തതിന് കാരണമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ചൂണ്ടിക്കാണിക്കുന്നത് മോഹന്‍ലാലിനെയാണ്. മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും നരനിലെ വേലായുധനെ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മോഹന്‍ലാലിനെപ്പോലെ വേലായുധനെ പൂര്ണമാക്കുവാന് മറ്റൊരു നടനും സാധിക്കുമെന്ന വിശ്വാസം രഞ്ജന്‍ പ്രമോദിനില്ല. കഥാപാത്രത്തെ അത്രത്തോളം ശക്തമാക്കിയത് മോഹന്‍ലാല്‍ എന്ന അഭിനേതാവാണ്. ഹ്യൂമറും ആക്ഷനും ഇമോഷനും എല്ലാം ഉള്ള കഥാപാത്രമാണ് വേലായുധന്.
പത്ത് പേരെ അടിച്ചിടുന്ന നായകനല്ല വേലായുധന്. എന്നിട്ടും ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തിലാണ് നരന് ഇപ്പോഴും പരിഗണിക്കപ്പെടുന്നത്. കേവലം ഒരു കവല ചട്ടമ്പി എന്ന ഗണത്തിലേക്കല്ല മോഹന്‍ലാലിനെ പ്രതിഭ വേലായുധനെ വളര്‍ത്തിയത്.
Post Your Comments