CinemaNEWS

മോഹന്‍ലാലിനെ ഇടിപഠിപ്പിക്കാന്‍ വീണ്ടും പീറ്റര്‍ ഹെയ്ന്‍!

പുലിമുരുകനും വില്ലനും ശേഷം ശേഷം വിഎ ശ്രീകുമാര്‍ ഒരുക്കുന്ന ഒടിയനെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും പീറ്റര്‍ ഹെയ്നാകും സംഘടന രംഗത്തിന്‍റെ സൂത്രധാരന്‍. സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. പീറ്റര്‍ ഹെയ്ന്‍ ഒടിയനിലെ സ്റ്റണ്ട് വര്‍ക്കുകള്‍ ചെയ്യുമെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ പുലിമുരുകനിലെ സംഘടന രംഗങ്ങള്‍ പ്രേക്ഷകര്‍ക്കിടെയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലനിലും മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങളെ മനോഹരമാക്കുന്നതില്‍ പീറ്റര്‍ ഹെയ്ന്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button