
ക്യാമറമാന്‍ ശ്യാംദത്ത് സംവിധായകനായി അരങ്ങേറുന്ന മമ്മൂട്ടി ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്’ തമിഴില്‍ റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം സസ്പന്‍സ് ത്രില്ലറാണ്. ശ്യാം തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം തമിഴില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments