CinemaGeneralIndian CinemaNEWS

ട്രോള്‍ മഴയില്‍ നനഞ്ഞ്‌ പ്രിയങ്കയുടെ നീളന്‍ ട്രെഞ്ച് കോട്ട് ഗൗണ്‍

ന്യൂയോര്‍ക്കില്‍ നടന്ന പ്രശസ്തമായ ഫാഷന്‍ പരിപാടിയില്‍ നീളമേറിയ ഗൗണ്‍ അണിഞ്ഞെത്തിയ ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്ര തിങ്കളാഴ്ച്ച സദസ്സിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വന്‍ ട്രോള്‍. ലോകത്തില്‍ ഏറ്റവുമധികം പേര്‍ വീക്ഷിക്കുന്ന ഫാഷന്‍ ഇവന്റുകളിലൊന്നായ Met Gala-2017ലാണ് റാല്‍ഫ് ലോറന്‍ ട്രഞ്ച് കോട്ട് ഗൗണ്‍ അണിഞ്ഞെത്തി പ്രിയങ്ക ചോപ്ര ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രിയങ്കാ ചോപ്ര മെറ്റ് ഗാലയില്‍ ധരിച്ച വസ്ത്രം ഫാഷന്‍ നിരൂപകരുടെ പ്രശംസ ഏറെ ഏറ്റു വാങ്ങിയിരുന്നു. റാല്‍ഫ് ലോറന്‍ രൂപകല്‍പന ചെയ്ത, ഇളം കാക്കി നിറത്തിലുള്ള ട്രഞ്ച് കോട്ട് ഗൗണായിരുന്നു മെറ്റ് ഗാലയ്ക്കായി പ്രിയങ്ക തിരഞ്ഞെടുത്തത്.

 

ഉയര്‍ത്തിക്കെട്ടിയ മുടിയും ഇറക്കമുള്ള, സില്‍വര്‍ നിറത്തിലുള്ള കമ്മലുമായിരുന്നു ഗൗണിനൊപ്പമുള്ള പ്രിയങ്കയുടെ സ്റ്റെല്‍ സ്റ്റേന്റ്മെന്റ്. പ്രിയങ്കയുടെ നീളമേറിയ ഗൗണിന്റെ ചിത്രമെടുത്തിട്ട് ട്വിറ്ററില്‍ തമാശകളുടെ പൊടിപൂരമാണ്. ഡ്രസിന്റെ നീളം കണ്ട് ഒരു യൂസര്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പരിപാടിയായ സ്വഛ് ഭാരതിനു വേണ്ടി ഡിസൈന്‍ ചെയ്ത ഡ്രസാണ് പ്രിയങ്ക അണിഞ്ഞതെന്നാണ്.

തണുത്ത ചായയിലെ പാടയായും മഴക്കാലത്ത് സ്റ്റേഡിയം മൂടാനുള്ള പടുതയായും ദംഗലില്‍ അമീര്‍ ഖാനും മക്കളും ഗുസ്തി പരിശീലിക്കുന്ന സ്ഥലമായും ഒക്കെ ട്രോളന്മാര്‍ ഫോട്ടോഷോപ്പ് വൈദഗ്ധ്യം തെളിയിയിക്കുകയാണ്.

ചിലരുടെ അഭിപ്രായത്തില്‍ സ്വച്ഛ് ഭാരതിനു യോജിക്കുന്ന വസ്ത്രമാണത്രെ പ്രിയങ്കയുടെത്. ചപ്പുചവറുകളെ അടിച്ചു കളയാന്‍ വസ്ത്രത്തിന്റെ നീണ്ട തുമ്ബ് സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments


Back to top button