ബാഹുബലി സിനിമയിൽ ശത്രുക്കളായാണ് അഭിനയിച്ചതെങ്കിലും ജീവിതത്തിൽ പ്രഭാസും റാണയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. റാണ തന്റെ സഹോദരനാണെന്നാണ് പ്രഭാസ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. സിനിമാകരിയറിലെ അഞ്ചുവർഷം ബാഹുബലിയ്ക്കായി ഇവർ ഒരുമിച്ചായിരുന്നു. ഈ അഞ്ചുവർഷത്തിനിടെ രസകരമായ ഒരുപാട് സംഭവങ്ങൾ ചിത്രീകരണത്തിടെ നടക്കുകയുണ്ടായി.
എന്നാല്‍ പ്രഭാസിനെ പറ്റിക്കാൻ ഏറെ ഇഷ്ടമാണ് റാണയ്ക്ക്. റാണയുടെ കള്ളത്തരം അപ്പോൾ തന്നെ പ്രഭാസ് കണ്ടുപിടിക്കുകയും ചെയ്യും. ഒരു ദിവസം ബാഹുബലി ചിത്രീകരണത്തിന് അവധി എടുത്തിരിക്കുന്ന ദിവസം പ്രഭാസിനെ റാണ ഫോണിൽ വിളിച്ചു. തന്നെ പൊലീസ് പിടിച്ചെന്നും വിടുന്നില്ലെന്നുമായിരുന്നു റാണ ഫോണിലൂടെ പറഞ്ഞത്. രക്ഷിക്കാനായി ഉടൻ എത്തണമെന്നും റാണ ആവശ്യപ്പെട്ടു. റാണ തന്നെയാണ് തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments