![](/movie/wp-content/uploads/2017/05/56391099.jpg)
തമിഴിലും കേരളത്തിലും ഒരേപോലെ പ്രേക്ഷക സ്വീകാര്യത നേടിയ ‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന ചിത്രത്തിന് ശേഷം യുവ സംവിധായകന് കാര്‍ത്തിക് നരേന് ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. ‘നരഗാസുരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന് അരവിന്ദ് സ്വാമിയാണ്. മലയാളികളുടെ ഇഷ്ടനടന് ഇന്ദ്രജിത്തും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. തമിഴിലെ ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments