ബാഹുബലി 2 അന്താരാഷ്ട്ര തലത്തിലും വിജയ തേരോട്ടം നടത്തുമ്പോള്‍ രാജമൗലിയുടെ നായകന് പ്രഭാസിനെത്തേടി ലോകത്തിന്റെ അംഗീകാരം എത്തി. ലോക പ്രശസ്ത വ്യക്തികള്‍ക്ക് മെഴുകു പ്രതിമകള്‍ നിര്‍മ്മിച്ച് ആദരം ഒരുക്കുന്ന മാഡം ത്യൂസാഡ്സ് മ്യൂസിയത്തില്‍ ബാഹുബലിയും ഇടം നേടി. രാജമൗലിയുടെ അമരേന്ദ്ര ബാഹുബലി അതേ തലയെടുപ്പോടെ ബാങ്കോങിലെ മാഡം ത്യൂസാഡ്സിലും നില്ക്കുന്നു.
ബാഹുബലി സിനിമയുടെ യുദ്ധ പശ്ചാത്തലത്തില്‍ പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്നതാണ് പ്രതിമ. തെന്നിന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു താരത്തിന് മാഡം ത്യൂസാഡ്സിന്റെ ആദരം ലഭിക്കുന്നത്. അമിതാഭ് ബച്ചന്, സച്ചിന്, ഷാരുഖ് ഖാന്, കരീന കപൂര്‍, ഋത്വിക് റോഷന്, ഐശ്വര്യ റായ് തുടങ്ങിയ സിനിമ താരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും ത്യുസാഡ്സില്‍ ഉണ്ട്. ബാഹുബലി ചിത്രീകരണത്തിനിടെ കഴിഞ്ഞ വര്‍ഷമാണ് ത്യുസാഡ്സ് അധികൃതരെത്തി പ്രഭാസിന്റെ അളവും തൂക്കുവും ശേഖരിച്ചത്.
Wax statue of #Prabhas as #Baahubali at #MadameTussauds Bangkok.1st South Indian Actor to have his statue at museum pic.twitter.com/k7NGvFzHG3
— Ramesh Bala (@rameshlaus) 2 May 2017
350ഓളം ചിത്രങ്ങളും, മുടി, കണ്ണ് തുടങ്ങിയവയുടെ കൃത്യമായ മോഡലുകളും പരീക്ഷിച്ചാണ് മടങ്ങിയത്. സിനിമ വന്‍ വിജയമായി മാറിയപ്പോള്‍ ഇരട്ടി മധുരമായാണ് ഇപ്പോള്‍ പ്രതിമയുടെ അനാഛാദനം നടക്കാന്‍ പോകുന്നത്. ബാഹുബലിയായി ത്യുസാഡ്സില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്ടെന്നും ഗുരു രാജമൗലിക്ക് നന്ദി പറയുന്നെന്നും പത്രക്കുറിപ്പില്‍ പ്രഭാസ് പറഞ്ഞു. ഉടന്‍ തന്നെ പ്രതിമയുടെ ഔദ്യോഗിക അനാഛാദനം നടക്കും.
Post Your Comments